മരം കടപുഴകി വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പേരാമ്പ്ര: കൈതക്കലില്‍ മരം കടപുഴകി വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഉള്ള്യേരി സ്വദേശി ഹരിദാസനാണ് മരണപ്പെട്ടത് 57 വയസ്സ് പ്രായമുണ്ട് പേരാമ്പ്രയില്‍ നിന്ന് ജോലി കഴിഞ്ഞ് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കുടെ സഞ്ചരിച്ച ഉള്ള്യേരി സ്വദേശി ശശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണ്.

ഇന്ന് വൈകീട്ട് 4. മണിയോടെയാണ് സംഭവം. കൈതക്കള്‍ കള്ള് ഷാപ്പിന്റെയും വര്‍ക്ക്‌ഷോപ്പിന്റെയും ഇടയിലുള്ള വലിയ തണല്‍മരമാണ് മഴയിലും കാറ്റിലും നിലംപതിച്ചത്. പേരാമ്പ്രയില്‍ നിന്നും ഉള്ള്യേരിയിലേയ്ക്ക് പോവുകയായിരുന്നു. നാട്ടുകാരും ഫയര്‍ ഫേഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തില്‍ മറ്റ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!