നാട്ടു മാവുകൾക്കൊരുദ്യാനം തയ്യാറെടുപ്പുമായി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ


മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ പരിസ്ഥിതി ദിനത്തിൽ നാട്ടു മാവുകളുടെ സംരക്ഷണത്തിനായി പദ്ധതി ഒരുങ്ങി.വിവിധ തരം മാവിൻതൈകൾ നട്ട് പ്രവർത്തനം തുടങ്ങി.

സ്കൂളിലെ വിവിധ സന്നദ്ധ സംഘടനകളും, പി ടി എ ഭാരവാഹികളും, അധ്യാപകരും ചേർന്ന് മാവിൻതൈകൾ വച്ചു പിടിപ്പിച്ചു. ചടങ്ങ് പി ടി എ പ്രസിഡൻ്റ് വി. പി. ബിജു ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ കെ. നിഷിദ് അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എൻ. വി. നാരായണൻ, എസ് എം സി ചെയർമാൻ പുതുക്കുളങ്ങര സുധാകരൻ, പി ടി എ വൈസ് പ്രസിഡൻ്റ് വിനോദ് വടക്കയിൽ, അഡീഷണൽ ഹെഡ്‌മാസ്റ്റർ സന്തോഷ് സാദരം, വി. പി. സതീശൻ, എസ് ആർ ജി കൺവീനർ കെ. ടി. സ്മിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!