മത്സ്യബന്ധനത്തിനിടെ എഞ്ചിന് തകരാറിലായ വഞ്ചിയും കടലില്‍ കുടുങ്ങി കിടന്ന 23 തൊഴിലാളികളെയും സുരക്ഷിതമായി ഹാര്‍ബറില്‍ എത്തിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി എഞ്ചിന് തകരാറിലായി 23 മത്സ്യ തൊഴിലാളികളുമായി കുടുങ്ങി കിടന്ന വിഷ്ണു മൂര്‍ത്തി വഞ്ചി ഫിഷറീസ് അസി. ഡയരക്ടര്‍ സുനീറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രാജേഷ്, രാജന്,സി. പി. ഒ. അരുണ്‍, റസ്ക്യു ഗാര്‍ഡുമാരായ സുമേഷ്, നിധീഷ് എന്നിവര്‍ ചേര്‍ന്ന് കൊയിലാണ്ടി ഹാര്‍ബറില്‍ സുരക്ഷിതമായി എത്തിച്ചു.









