ദേശീയ ബധിര പതാക വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു

ദേശീയ ബധിര പതാക വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. ശ്രവണ പരിമിതിയുള്ളവരുടെ സർവ്വതോന്മുഖ ഉന്നമനം ലക്ഷ്യമാക്കി എല്ലാ വർഷവും ഫെബ്രുവരി ഒന്നു മുതൽ ഏഴ് വരെയാണ് ദേശീയ ബധിര പതാക വാരം ആചരിക്കുന്നത്.

ശ്രവണ പരിമിതരുടെ പുനരധിവാസത്തിന് ഫണ്ട് ശേഖരണം, പൊതുജന സമ്പർക്ക പരിപാടികൾ, തൊഴിൽ മാർഗ്ഗനിർദേശ ക്യാമ്പ് തുടങ്ങി വിവിധ പരിപാടികളാണ് പതാക വാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.

ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ എം അഞ്ജു, ജില്ലാ ബധിര അസോസിയേഷൻ പ്രതിനിധികളായ വി എ യൂസഫ്, ബി കെ ഹരിദാസ്, കെ വി ഷിബി, കെ വി റബിത, എം രാമദാസ്, സി കെ മുരളി, പി ഷബീർ, അയ്ഷ വസ്ന അൻവർ, ഫാത്തിമ റഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!