ഖത്തര്‍ കെ.എം.സി.സി കവര്‍ച്ചക്കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി നെല്ലാടി പരപ്പില്‍ ബാലകൃഷ്ണനെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയി

ഖത്തര്‍ കെ.എം.സി.സി കവര്‍ച്ചക്കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി നെല്ലാടി പരപ്പില്‍ ബാലകൃഷ്ണനെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. കൊയിലാണ്ടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്നാണ് കൊയിലാണ്ടി സി.ഐ ആര്.എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് ആരംഭിച്ചത്. പ്രതി ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും എയര്‍പോര്‍ട്ടിലും ഗൂഢാലോചന നടന്ന കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടത്തും.
2025 സെപ്റ്റംബര്‍ 18-നായിരുന്നു ഖത്തര്‍ അല്‍ തുമാമയിലെ കെ.എം.സി.സി ഓഫീസിലെ സ്ട്രോങ് റൂം തകര്‍ത്ത് 8.06 കോടി ഇന്ത്യന്‍ രൂപ കവര്‍ന്നത്. ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് തങ്ങളെ മോഷണത്തില്‍ സഹായിയാക്കിയതെന്നാണ് കീഴടങ്ങിയ ബാലകൃഷ്ണന്റെ മൊഴി.












