വിവിധ സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ പരിശോധന

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ പരിശോധന. കൊച്ചി, കോഴിക്കോട് ഇഡി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി പരിശോധ നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഇഡിയുടെ അന്വേഷണ നടപടികൾ.
എറണാകുളത്ത് പ്രധാനായും അങ്കമാലി സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്നാണ് വിവരം. തൃശൂർ ജില്ലയിൽ അഞ്ചിടത്തും കോഴിക്കോട് ഏഴിടത്തും വിവിധ സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ട്.












