കർക്കിടക ചന്തക്ക് തുടക്കമായി
നൊച്ചാട് ഗ്രാമ പഞ്ചായത്ത് കടുംബശ്രീയുടെ കർക്കിടക ചന്തക്ക് തുടക്കമായി. വെള്ളിയൂരിലെ ജനകീയ ഹോട്ടലിന് സമീപം ആരംഭിച്ച കർക്കിടക ചന്ത നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ ഉദ്ഘാടനം ചെയ്തു.
കർക്കിടക മാസത്തിൽ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിയാണ് കർക്കിടക ചന്ത ഒരുക്കിയിരിക്കുന്നത്. കേരളത്തനിമയും നാടൻ രുചിയും നിലനിർത്തുന്ന പരമ്പരാഗത ഭക്ഷ്യോത്പന്നങ്ങളാണ് കർക്കിടക ചന്തയിലൂടെ വിതരണം ചെയ്യുന്നത്.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അമ്പിളി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ, ഗ്രാമപഞ്ചായത്തംഗം സനില ചെറുവറ്റ എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ പി.പി ശോണിമ സ്വാഗതവും, സി ഡി എസ് മെമ്പർ സലില കൊട്ടാരക്കൽ നന്ദിയും പറഞ്ഞു.






