നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുക: കൊയിലാണ്ടിയിൽ മാർച്ച്

കൊയിലാണ്ടി: സർവേ ബിൽ 2026 പിൻവലിക്കുക, നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് സ. ആർ.പി. ഭാസ്കരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.എം. ദാമോദരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.കെ. സജീഷ്, പി. ബാബുരാജ്, ജില്ലാ കമ്മിറ്റി അംഗം എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

എൻ. ആലി, എൻ.സി. മുസ്തഫ, ഒ. രഘുനാഥ്, കെ.പി. ചന്ദ്രിക എന്നിവർ മാർച്ചിന് നേതൃത്വം നൽകി. ജില്ലാ കമ്മിറ്റി അംഗം ആർ.കെ. അനിൽകുമാർ സ്വാഗതവും പി. പ്രസന്ന നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!