വാഷ് നിർമ്മാണ കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി; നശിപ്പിച്ചത് 2800 ലിറ്റർ ചാരായ വാഷ്
കൊയിലാണ്ടി: കീഴരിയൂർ പുഴയോട് ചേർന്ന തുരുത്തു കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ വാഷ് നിർമ്മാണ കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. കൊയ്ത്തുമ്മൽ ഭാഗത്തെ പുഴയോരത്ത് നടത്തിയ തെരച്ചിലിലാണ് വാഷ് കണ്ടെത്തിയത്. കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന 2800 ലിറ്റർ ചാരായ വാഷാണ് സംഘം കണ്ടെത്തി നശിപ്പിച്ചത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനനീല ഡ്രമ്മുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. നെല്ല്യാടി പുഴയോട് ചേർന്നുള്ള തുരുത്തിലേക്ക് വളരെ സാഹസികമായാണ് സംഘം എത്തിയത്. പുഴ നീന്തിക്കടന്നാണ് എക്സൈസ് സംഘം വാഷ് സൂക്ഷിച്ചിരുന്ന സ്ഥലത്തെത്തിയത്. എൻഫോഴ്സ്മെന്റ് ആൻഡ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.വിജയൻ, പ്രിവന്റീവ് ഓഫീസർ ദീൻ ദയാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എം വിവേക്, കെ.വൈശാഖ്, സി പി ജിഷ്ണു, എം കെ അതുൽ രാഗ്, എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു