കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് സി കെ ജി യിലെ എന്‍ എസ് എസ് യൂണിറ്റ്

ചിങ്ങപുരം: സേവന പാതയില്‍ വീണ്ടും കയ്യൊപ്പ് പതിപ്പിച്ചുകൊണ്ട് സി കെ ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ മാതൃകയാകുന്നു. നന്തി ‘കനിവ്’ ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടി ഫോള്‍ഡബിള്‍ വീല്‍ചെയര്‍ കൈമാറിക്കൊണ്ടാണ് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഒരിക്കല്‍ കൂടി തെളിയിച്ചത്.
സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വളണ്ടിയര്‍മാര്‍ ലാഭേച്ഛയില്ലാതെ നടത്തിയ തട്ടുകടയില്‍ നിന്ന് ലഭിച്ച വരുമാനം പൂര്‍ണ്ണമായും വിനിയോഗിച്ചാണ് ഈ വീല്‍ചെയര്‍ വാങ്ങിയത്. സ്വന്തം അധ്വാനത്തിലൂടെ കണ്ടെത്തിയ തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റിവെച്ച വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം വലിയ ജനശ്രദ്ധ പിടിച്ചുപറ്റി.

സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ വെച്ചാണ് വീല്‍ചെയര്‍ കൈമാറിയത്. എന്‍ എസ് എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ പി. ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ശ്യാമള, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഐ. വി. മഞ്ജുഷ, സ്റ്റാഫ് സെക്രട്ടറി ആര്‍. എസ്. രജീഷ്, എന്‍ എസ് എസ് വോളന്റിയര്‍ ലീഡേഴ്സ് എന്നിവര്‍ ചേര്‍ന്ന് വീല്‍ചെയര്‍ ‘കനിവ്’ ഭാരവാഹികള്‍ക്ക് കൈമാറി. സ്‌കൂളിലെ മറ്റു അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!