ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി

കൊയിലാണ്ടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ സംഘടിപ്പിച്ച ‘സ്വച്ഛതാ ഹി സേവാ’ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.
സ്റ്റേഷൻ മാസ്റ്റർ ജീൻഷ, റെയിൽവേ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സോണി ആർ. സോമൻ, സ്റ്റാഫ് അംഗം അനഭിജിത്ത് എന്നിവർ സംസാരിച്ചു.
ചിത്രകലാ വിദ്യാർഥികളായ ആർ.എസ്. ശീതൾ, എസ്.എ. ദിയ, വേദിക വിഷ്ണു, സായിമീര എ.എസ്., ദേവദ്യുമയ, റിതിഗ രാഗ് എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.












