പയ്യോളി, പേരാമ്പ്ര ടൗണുകളിലെ പൊതുവിപണിയിൽ സംയുക്ത പരിശോധന; നാല് കടകൾക്ക് നോട്ടീസ്

പയ്യോളി: അമിത വില ഈടാക്കുന്നതായുള്ള പരാതിയെ തുടർന്ന് പയ്യോളി, പേരാമ്പ്ര ടൗണുകളിലെ പൊതുവിപണിയിൽ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി.

പയ്യോളി ടൗണിൽ 14 ഹോട്ടലുകളും എട്ട് പലവ്യഞ്ജന കടകളുമടക്കം 22 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ നാല് കടകൾക്ക് നോട്ടീസ് നൽകി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തിനകം പട്ടിക പ്രദർശിപ്പിക്കാനും നിർദേശം നൽകി. പേരാമ്പ്ര ടൗണിൽ എട്ട് കടകളിലും ഒരു സിനിമാ തിയറ്ററിലും പരിശോധന നടത്തി.

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ സജിത എസ്.കെ. പരിശോധനയ്ക്ക് നേതൃത്വം നൽകി. ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഷീജ അടിയോടി, റേഷനിങ് ഇൻസ്പെക്ടർമാരായ ശ്രീജു എം., ശ്രീനിവാസൻ പുളിയുള്ളതിൽ, സുനിൽ കുമാർ എസ്. എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!