ബാംഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിസംഘം ചരിത്ര പ്രസിദ്ധമായ കല്പത്തൂര്‍ ശ്രീ പരദേവതാ ക്ഷേത്രം സന്ദര്‍ശിച്ചു; പൈതൃക പഠനത്തിന് സര്‍ഗാലയയുടെ പിന്തുണ

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിലെ പ്രശസ്തവും ചരിത്രപ്രസിദ്ധവുമായ കല്പത്തൂര്‍ ശ്രീ പരദേവതാ ക്ഷേത്രത്തില്‍ ബാംഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘം പഠന സന്ദര്‍ശനം നടത്തി. കല, ചരിത്രം, സാംസ്‌കാരിക പൈതൃകം എന്നിവ അടിസ്ഥാനമാക്കിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനഗവേഷണങ്ങളുടെ ഭാഗമായാണ് അധ്യാപകരും ഗവേഷകരും അടങ്ങുന്ന സംഘം ക്ഷേത്രത്തിലെത്തിയത്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള മലബാറിലെ പ്രമുഖ ക്ഷേത്ര സമുച്ചയത്തില്‍ നിലകൊള്ളുന്ന അപൂര്‍വമായ പ്ലാവ് തടിയില്‍ തീര്‍ത്ത ദാരുവിഗ്രഹവും, കിഴക്കേ പടിപ്പുരയുടെ മേല്‍ക്കൂരയില്‍ കൊത്തിവെച്ചിട്ടുള്ള പുരാണ കഥാ സന്ദര്‍ഭങ്ങളടങ്ങിയ മരശില്പങ്ങളും വിദ്യാര്‍ത്ഥികള്‍ വിശദമായി നിരീക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. തനത് കേരളീയ വാസ്തുശൈലിയില്‍ പണികഴിപ്പിച്ച നാലുകെട്ട് മാതൃകയിലുള്ള അഗ്രശാലയും ബലിക്കല്‍പ്പുരയിലെ പുരാതനമായ സംസ്‌കൃത ശ്ലോകങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട പഠനാനുഭവമായി മാറി. കേരളത്തിലെ വിവിധ സാംസ്‌കാരിക -ചരിത്ര കേന്ദ്രങ്ങളിലേക്കുള്ള പഠനയാത്രയുടെ ഭാഗമായാണ് സംഘം കോഴിക്കോട്ടെത്തിയത്.

വരും ദിവസങ്ങളില്‍ മലബാറിലെ മറ്റ് പ്രധാന പൈതൃക കേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളും സംഘം സന്ദര്‍ശിക്കും. ക്ഷേത്രത്തില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ സൗകര്യങ്ങളും ചരിത്ര വിശദീകരണങ്ങളും ക്ഷേത്ര ഭാരവാഹികളും പ്രാദേശിക സമിതിയും ചേര്‍ന്ന് നല്‍കി. രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഈ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത് ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജാണ്.

 

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്

കോഴിക്കോട് –

ഉടൻ ബന്ധപ്പെടുക

9895863555

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!