മേപ്പയ്യൂർ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ചന്ദ്രിക ക്യാമ്പയിന് തുടക്കമായി

മേപ്പയ്യൂർ: മുസ്‌ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ചന്ദ്രിക പത്രപ്രചാരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കമ്മന അബ്ദു റഹിമാൻ, സ്ക്രാഡ്രൺ പ്രൊട്ടറ്റീവ് ഫോഴ്സ് ചെയർമാനും ലയൺസ് ക്ലബ് ഡിസ്ട്രിക്ട് കാബിനറ്റ് മെമ്പറുമായ ലയൺ ഭാസ്കരൻ അളകാപുരിക്ക് ചന്ദ്രിക പത്രം കൈമാറിക്കൊണ്ടാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.
ചടങ്ങിൽ നേതാക്കളായ എം.എം. അഷറഫ്, എം. കെ. അബ്ദുറഹിമാൻ, കെ. എം. കുഞ്ഞമ്മത് മദനി, ഷർമിന കോമത്ത്, ഇല്ലത്ത് അബ്ദുറഹിമാൻ, ടി. എം. അബ്ദുള്ള, മുജീബ് കോമത്ത്, ഷാഹിദ് മേപ്പാട്ട് എന്നിവർ സംബന്ധിച്ചു. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ കമ്മിറ്റി തീരുമാനിച്ചു.

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്

കോഴിക്കോട് –

ഉടൻ ബന്ധപ്പെടുക

9895863555

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!