സാന്ത്വനവഴിയിൽ സ്നേഹക്കൂട്ടുമായി കീഴരിയൂർ ‘കൈൻഡ്’ ഓണാഘോഷം

കീഴരിയൂർ: സാന്ത്വന പരിചരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കീഴരിയൂർ ‘കൈൻഡ്’ പാലിയേറ്റീവ് കെയർ വളണ്ടിയർമാരുടെയും കുടുംബാംഗങ്ങളുടെയും ഓണാഘോഷം ഒത്തൊരുമയുടെ വലിയൊരു സന്ദേശമായി മാറി. ആഘോഷങ്ങളുടെ ഭാഗമായി സൗഹൃദ സംഗമം, ആവേശകരമായ ഓണക്കളികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.
സൗഹൃദ സംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ബാബു നിർവ്വഹിച്ചു. കൈൻഡ് ചെയർമാൻ ശശി പാറോളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ സാംസ്കാരിക പ്രവർത്തകൻ എടത്തിൽ രവി ചടങ്ങിൽ സൗഹൃദ സന്ദേശം കൈമാറി.
കഴിഞ്ഞ വർഷം കൈൻഡിന്റെ ഹോംകെയർ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ തവണ സജീവ പങ്കാളികളായ വളണ്ടിയർമാരായ ടി.എ. സലാം, ഹസൻ മണലൊടിക്കുനിയിൽ, സ്വപ്ന തേമ്പൊയിൽ എന്നിവരെ ചടങ്ങിൽ വെച്ച് പ്രത്യേകമായി ആദരിച്ചു. ഇതോടൊപ്പം വിവിധ പഠന മേഖലകളിൽ മികച്ച കഴിവ് തെളിയിച്ച കൈൻഡ് കുടുംബത്തിലെ പ്രതിഭകളായ വിദ്യാർത്ഥികൾക്ക് അനുമോദനവും സമ്മാനദാനവും നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. എം. വേലായുധൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തേറമ്പത്ത് കുഞ്ഞബ്ദുള്ള, പാറക്കീൽ അശോകൻ, സുനിൽ പാണ്ട്യാടത്ത്, റൈഹാനത്ത് വല്ലൊടിക്കുനിയിൽ എന്നിവരും കിപ് കൊയിലാണ്ടി മേഖലാ സെക്രട്ടറി കെ. അബ്ദുറഹ്‌മാൻ, ഇടത്തിൽ ശിവൻ, കേളോത്ത് മമ്മു, കെ. പ്രഭാകരക്കുറുപ്പ്, ടി.എ. സലാം, റിയാസ് പുതിയടത്ത്, അഷ്റഫ് ടി., എം. ജറീഷ്, സാബിറ നടുക്കണ്ടി, ജബ്ബാർ തറോൽ, അഡ്വ. ഷാനിദ് എം.വി. എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
കൈൻഡ് ജനറൽ സെക്രട്ടറി അഷറഫ് എരോത്ത് ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും, സെക്രട്ടറി അൻസിൽ പുതിയടത്ത് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വളണ്ടിയർമാരുടെ ഒത്തുചേരൽ സാന്ത്വന പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നതായി മാറി.

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്

കോഴിക്കോട് –

ഉടൻ ബന്ധപ്പെടുക

9895863555

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!