ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കായി ‘Celestia’ മാനസികാരോഗ്യ പരിശീലന ക്യാമ്പ്

കൊയിലാണ്ടി: ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ തിരിച്ചറിയുന്നതിനും അവയെ ആരോഗ്യകരമായി കൈകാര്യം ചെയ്യുന്നതിനുമായി ‘Celestia’ എന്ന പേരിൽ മാനസികാരോഗ്യ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി ചെത്തുതൊഴിലാളി മന്ദിരത്തിലായിരുന്നു ക്യാമ്പ്.

കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിഖിത പരിശീലകയായി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

മാനസികാരോഗ്യ സംരക്ഷണം, സ്വയംപരിചരണം, ആത്മവിശ്വാസം വളർത്തൽ, ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനങ്ങളും ക്ലാസുകളും സംഘടിപ്പിച്ചു.

CUBES Educare Foundation അംഗങ്ങളായ സുലേഖ അബൂട്ടി, അനൂപ് സദൻ, ജിയ ജയരാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രക്ഷിതാക്കൾക്ക് മാനസിക പിന്തുണയും ആത്മവിശ്വാസവും നൽകുന്നതിൽ ക്യാമ്പ് ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!