കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ഓണാഘോഷം ‘ചിങ്ങച്ചേല്’ സമാപിച്ചു; സമാപന സമ്മേളനം കെ. പ്രവീൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ നടന്നുവന്ന ഓണാഘോഷ പരിപാടി ‘ചിങ്ങച്ചേല്’ വിജയകരമായി സമാപിച്ചു. ഓണം വിപണനമേളയുടെ ഭാഗമായി ഓഗസ്റ്റ് 15 മുതൽ വൈവിധ്യമാർന്ന കലാപരിപാടികളും സാംസ്കാരിക സദസ്സുകളുമാണ് ആഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ സംഘടിപ്പിച്ചത്.
ആഘോഷങ്ങളുടെ സമാപന സമ്മേളനം കെ. പ്രവീൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭാ അധ്യക്ഷൻ യു.കെ. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്രമുഖ വ്യക്തിത്വമായ വി. കെ. സുരേഷ് കുമാർ കണ്ണൂർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
നഗരസഭ ഉപാധ്യക്ഷ സി. ടി. ബിന്ദു, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ. പി. സുധീഷ്, രമ്യ പണ്ടാരക്കണ്ടി, എ. സുധാകരൻ, കെ. എം. നജീബ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. കൗൺസിലർമാരായ സി. കെ. ജയദേവൻ, ശ്രീജാറാണി, പി. കെ. ഷൈജു, പ്രോഗ്രാം കമ്മിറ്റി കോഡിനേറ്റർ ശശി കോട്ടിൽ, കൺവീനർ പി. കെ. ശ്രീനി എന്നിവരും സമാപന സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. പത്ത് ദിവസം നീണ്ടുനിന്ന വിപണന-ഭക്ഷ്യമേളകളും സാംസ്കാരിക പരിപാടികളും കൊയിലാണ്ടിയിലെ ജനങ്ങൾക്ക് ഉത്സവപ്രതീതിയാണ് സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!