SIR തെറ്റാണെങ്കിൽ ഇൻഡി മുന്നണി എംഎൽഎമാർ രാജിവെക്കണം; ബിജെപി പൂക്കാട് പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: SIR തെറ്റാണെങ്കിൽ ഇൻഡി മുന്നണി എംഎൽഎമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൂക്കാട് പ്രതിഷേധ പ്രകടനം നടത്തി. ജനാധിപത്യം അട്ടിമറിക്കാൻ രാജ്യദ്രോഹികളെ കൂട്ടുപിടിച്ച് ഇൻഡി മുന്നണി നടത്തുന്ന സമരാഭാസത്തിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഏരിയാ പ്രസിഡന്റ് സജീവ് കുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് വിനോദ് കാപ്പാട്, ചേമഞ്ചേരി ഏരിയാ ജനറൽ സെക്രട്ടറി സുനിൽകുമാർ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ഷിജു എന്നിവർ സംസാരിച്ചു.
പ്രസാദ് വെങ്ങളം, ജിജു മലയിൽ, ഷിംജു കൊളക്കാട് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.












