ജില്ലാതല പ്രവേശനോത്സവം നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍

കോഴിക്കോട്: 2026-27 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ജൂണ്‍ ഒന്നിന് രാവിലെ 10ന് നടക്കുന്ന ചടങ്ങ് എം കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്യും. വി ടി സൂരജ് എം.എല്‍.എ അധ്യക്ഷനാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, വൈസ് പ്രസിഡന്റ് കെ കെ നവാസ്, സ്ഥിരം സമിതി അധ്യക്ഷര്‍, മറ്റു ജനപ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ജില്ലയില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.









