പെരുവട്ടൂരിൽ മെഹ്ഫിലേ മദീനയും തൂഫാൻ ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു; ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പെരുവട്ടൂർ റഹ്മാനിയ്യ ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനത്തോടനുബന്ധിച്ച് ‘മെഹ്ഫിലേ മദീന’ മീലാദ് പ്രോഗ്രാമും തൂഫാൻ ഐക്യദാർഢ്യ സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന തൂഫാൻ ഐക്യദാർഢ്യ സംഗമം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു.
മതസൗഹാർദ്ദവും സഹവർത്തിത്വവുമാണ് നമ്മുടെ നാടിൻ്റെ കരുത്തെന്നും, ഓണവും മീലാദെ ശരീഫും നൽകുന്ന ഒരുമയുടെയും നന്മയുടെയും സന്ദേശങ്ങൾ സമൂഹത്തിൽ പരസ്പര സ്നേഹവും സാഹോദര്യവും വളർത്താൻ സഹായിക്കുമെന്നും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം അഡ്വ. പ്രവീൺ കുമാർ എം. എൽ. എ നിർവ്വഹിച്ചു. ശാഹിദ് മാസ്റ്റർ എളേറ്റിൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡണ്ട് ഇയ്യഞ്ചേരി കുഞ്ഞഹമ്മദ് ഹാജി പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. മഹല്ല് ഖത്തീബ് ജാഫർ ദാരിമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ദിനേശ് കുമാർ പുളിങ്കuളത്തിൽ, ഇയ്യഞ്ചേരി അൻവർ മാസ്റ്റർ, ഹിഫ്ളുൽ റഹ്മാൻ, അസീസ്.ഒ.ടി, മൂസ്സ ഇത്തിഹാദ്, സി.ബീരാൻ കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ഇയ്യഞ്ചേരി സിറാജ് മാസ്റ്റർ സ്വാഗതവും യൂസഫ് അൽഫജർ നന്ദിയും രേഖപ്പെടുത്തി. നാട്ടുകാരും മഹല്ല് നിവാസികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ തൂഫാൻ ഐക്യദാർഢ്യ പ്രതിജ്ഞ ഏവരും ഏറ്റുചൊല്ലി. ബുധനാഴ്ച നബിദിന ഘോഷയാത്രയും മൗലിദ് ദുആ മജ്ലിസും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!