കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക മോര്‍ച്ചറി സംവിധാനം ഒരുക്കാന്‍ റവന്യൂ വകുപ്പിന്റെ സ്ഥലം പരിശോധിച്ചു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക മോര്‍ച്ചറി സംവിധാനം ഒരുക്കാനായി റവന്യൂ വകുപ്പിന്റെ കീഴിലുള്ള സ്ഥലം പരിശോധിച്ചു. ആശുപത്രി വികസന സമിതിയുടെ നിർദ്ദേശപ്രകാരമാണ്.

എം. എല്‍. എ. അഡ്വ. കെ. പ്രവീണ്‍ കുമാര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ യു. കെ. ചന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സി. ടി. ബിന്ദു, തഹസില്‍ദാര്‍ വി. ബിന്ദു, നഗരസഭയിലെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എ. പി. സുധീഷ്, എം. ദൃശ്യ വാര്‍ഡ് കൗണ്‍സിലര്‍ വി. എം. ജസ്ലു, പി. ടി. ഉമേന്ദ്രൻ,  ആശുപത്രി സൂപ്രണ്ട് ഡോ. സുനിത, ആശുപത്രി വികസന സമിതി അംഗങ്ങളായ എ. അസീസ്, തൻഹീർ കൊല്ലം, അഡ്വ. കെ. വിജയൻ, മുരളി തോറോത്ത്, കെ. പി. വിനോദ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.  തുടർ നടപടികൾക്കായി അടിയന്തര പ്രാധാന്യത്തോടെ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് എം. എൽ. എ. അറിയിച്ചു.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!