തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡ് ജൂൺ 5 പരിസ്ഥിതി ദിനാചരണം സർക്കാറിന്റെ ദേവാരണ്യം പദ്ധതിയുടെ ഭാഗമായി ശ്രീ തിരുവങ്ങായൂർ മഹാ ശിവ ക്ഷേത്രത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രമണി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയിൽ മോഹൻദാസ്.സി സ്വാമിദാസൻ.എ, സി രാമദാസ്, ധനേഷ് എം വി, പി കെ ദാമോദരൻ നായർ, ശാന്തി.ഇ, സുധ, ബിന്ദു, പുഷ്പ, ശശി.എം.വി, ഷാജി.വി.പി എന്നിവർ പങ്കെടുത്തു.









