സുരക്ഷ പാലിയേറ്റീവ് നടേരി മേഖല ആസ്ഥാന മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി

കൊയിലാണ്ടി: നടേരി സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് സന്നദ്ധസേനയുടെ പുതിയ ആസ്ഥാനമന്ദിരത്തിന് തെറ്റീക്കുന്നിൽ ശിലാസ്ഥാപനം നിർവ്വഹിച്ചു. മീറങ്ങട് ബാലകൃഷ്ണൻ നായർ സൗജന്യമായി നൽകിയ 6 സെന്റ് ഭൂമിയിലാണ് സന്നദ്ധസേനയുടെ പുതിയ കെട്ടിടം ഉയരുന്നത്. സുരക്ഷ പാലിയേറ്റീവ് ജില്ലാ ചെയർമാൻ കെ. പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു. കെ. ചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കെട്ടിട നിർമ്മാണത്തിനായി സ്ഥലം സംഭാവന ചെയ്ത ജിതേഷ് എം. നായർ, പാലിയേറ്റീവ് രംഗത്തെ മികച്ച സേവനത്തിന് നഴ്സ് ജിഷ, ഡ്രൈവർ വിഷ്ണു മാധവ് എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. മന്ദിര നിർമ്മാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന വലിയമുറ്റം മധുസൂദനിൽ നിന്നും കൊയിലാണ്ടി നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സി. ടി. ഏറ്റുവാങ്ങി.
ചടങ്ങിൽ സോണൽ രക്ഷാധികാരി ടി. കെ. ചന്ദ്രൻ, ജില്ലാ ജനറൽ കൺവീനർ ആനന്ദൻ സി. പി., നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ. സുധാകരൻ, എ. പി. സുധീഷ്, നഗരസഭാ കൗൺസിലർമാരായ റാഷിദ് മുത്താമ്പി, വിജയലക്ഷ്മി, ഭാവന കെ. കെ., ലത കെ., അപർണ്ണ എന്നിവർ സംസാരിച്ചു. കൂടാതെ രക്ഷാധികാരി ആർ. കെ. അനിൽകുമാർ, ചെയർമാൻ പി. വി. മാധവൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ എം. കെ. സതീഷ്, ബാലകൃഷ്ണൻ എൻ., അബൂബക്കർ, ഗിരിജാ ഷാജി എന്നിവരും ആശംസകൾ നേർന്നു. സുരക്ഷ മേഖലാ കൺവീനർ രാജൻ പഴങ്കാവിൽ സ്വാഗതവും ട്രഷറർ പി. കെ. വിജയകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!