കൊയിലാണ്ടിയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് സംഭാവനപെട്ടി മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് സംഭാവനപെട്ടി മോഷണം
ചികിത്സാ സഹായത്തിനായി സ്ഥാപനങ്ങളുടെ മുന്‍വശത്തു വെച്ചിട്ടുള്ള സംഭാവന പെട്ടികളാണ് മോഷ്ടിക്കപ്പെടുന്നത്.
സ്റ്റേഡിയം പരിസരത്തെ രണ്ട് കടകളിലാണ് രണ്ട് ദിവസത്തിനുള്ളില്‍ മോഷണം നടന്നത്. ജൂലൈ 31 ന് ന്യൂ സ്റ്റേഡിയം മെഡിക്കല്‍സിലും ജൂലൈ 28ന് സിറ്റി മെഡിക്കല്‍സില്‍ നിന്നുമാണ് സി.എച്ച് സെന്ററിന്റെ സംഭാവനപ്പെട്ടി നഷ്ടപ്പെട്ടത്. കടയിലെലെത്തിയ വ്യക്തി ചുറ്റുപാടുകള്‍ നിരീക്ഷിച്ച് ചാരിറ്റി ബോക്സുമായി കടന്നുകളയുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
വെകുന്നേരം ഏഴിനും എട്ടിനും ഇടയിലാണ് രണ്ടിടങ്ങളിലും മോഷണം നടന്നത്. ചാരിറ്റി ബോക്സുകളായതിനാല്‍ കടക്കാരും ശ്രദ്ധിക്കാറില്ല. സംഭവത്തില്‍ വ്യാപാരികളും പൊതുജനങ്ങളും ആശങ്കയിലാണ്





;






