ദേശീയ പാതയില്‍ നന്തി മേല്‍പ്പാലത്തിന് മുകളില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: ദേശീയ പാതയില്‍ നന്തി മേല്‍പ്പാലത്തിന് മുകളില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 2.15 ഓട് കൂടിയാണ് അപകടം ഉണ്ടായത്. വടകര ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ദേവനന്ദ ബസ്സും വടകര ഭാഗത്തേക്ക് പോകുന്ന സീയ മോള്‍ ലിമിറ്റഡ് ബസ് തമ്മില്‍ ഇടിച്ചത്. ഇടിയുടെ അഘാതത്തില്‍ ഡ്രൈവര്‍ അടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും നന്തിയിലെ സ്വകാര്യആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!