എസ് ജാനകി അനുസ്മരണം നടത്തി

കൊയിലാണ്ടി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാല വനിത വേദി ആഭിമുഖ്യത്തിൽ നടത്തിയ എസ്. ജാനകി അനുസ്മരണവും ഗാനാഞ്ജലിയും, സംഗീധാധ്യാപകൻ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു.
സിന്ധു സോപാനം സ്വാഗതം പറഞ്ഞു.രാധ എൻ എം അധ്യക്ഷയായി. ലൈബ്രേറിയൻ ജോഷിനി കെ നന്ദി പറഞ്ഞു. ഗാനാഞ്ജലിയിൽ ചിത്ര സി, സ്മിത ഇ. കെ, അരുണിമ, ഉഷീന കെ. പി. , വിപന്യ ശ്രീജിത്ത്, സുമ, അരുന്ധതി ആർ നാഥ്, സായി കൃഷ്ണ എന്നിവർ അനശ്വര ഗാനങ്ങൾ ആലപിച്ചു.





;




