മഴ പെയ്താല്‍ നന്തിയിലെ കടകളും പള്ളികളും വെള്ളക്കെട്ടില്‍; പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി വ്യാപാരികള്‍

കൊയിലാണ്ടി: ശക്തിയായി ഒറ്റ മഴ പെയ്താല്‍ നന്തിയിലെ കടകളും പള്ളിയും മറ്റ് സ്ഥാപനങ്ങളും വെള്ളക്കെട്ടിലാകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യമുന്നയിച്ച് കൊയിലാണ്ടി എം.എല്‍.എ അഡ്വ. പ്രവീണ്‍കുമാറിന് നിവേദനം സമര്‍പ്പിച്ചതിന്റെ അടിസ്ഥനത്തില്‍ എം.എല്‍.എ ജില്ലാ കലക്ടറുമായി സംസാരിക്കുകയും കലക്ടര്‍ ആവശ്യപ്പെട്ടത് പ്രകാരം എന്‍.എച്ച്, പി.ഡബ്ല്യു.ഡി, വാഗാഡ് കമ്പനി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി ഡ്രൈനേജ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ നന്തിയില്‍ മഴ പെയ്താല്‍ കടകള്‍ തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചെളിവെള്ളം കെട്ടിക്കിടത്ത് കടകളിലേക്ക് ഉപഭോക്താക്കള്‍ക്ക് വരാനോ സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനോ കഴിയാത്ത സാഹചര്യമാണ്. ഇക്കാര്യങ്ങള്‍ വ്യാപാരികള്‍ അധികൃതരെ അറിയിച്ചു.

പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാം എന്ന് എം.എല്‍.എ മുഖാന്തരം വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് അഖില , വാര്‍ഡ് മെമ്പര്‍ അനസ്, സംഘടനാ ഭാരവാഹികളായ പവിത്രന്‍ ആതിര, സനീര്‍ വില്ലങ്കണ്ടി, സുരേഷ് ഒറിയ, കെ.വി.കെ സുബൈര്‍, എം.കെ മുഹമ്മദ്, വിശ്വന്‍ തുടങ്ങിയവര്‍ എം.എല്‍.എയെ അനുഗമിച്ചിരുന്നു

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!