ഷീ സ്‌കൂട്ടര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഷീ സ്‌കൂട്ടര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ് ടു ഫിഷര്‍വിമെന്‍ (സാഫ്) ഇലക്ട്രിക് ഷീ സ്‌കൂട്ടര്‍ പദ്ധതിയില്‍ മത്സ്യത്തൊഴിലാളി വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും രണ്ട് വര്‍ഷമായി മത്സ്യ കച്ചവടം നടത്തുന്ന ടൂ വീലര്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരും 45 വയസ്സില്‍ താഴെയുള്ളവരും ഇതുവരെ ഫിഷറീസ് വകുപ്പ്/സാഫ് പദ്ധതികളില്‍നിന്ന് ധനസഹായം സ്വീകരിക്കാത്ത കുടുംബത്തില്‍നിന്നുള്ളവരും ആകണം. യോഗ്യത: പത്താം ക്ലാസ്. അപേക്ഷകള്‍ ഓഗസ്റ്റ് ഏഴ് വരെ വെള്ളയില്‍ മത്സ്യഭവന്‍ ഓഫീസിലും നോഡല്‍ ഓഫീസിലും സ്വീകരിക്കും. ഫോണ്‍: 8943164472, 7094747427.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വളയം ഗവ. ഐ.ടി.ഐയില്‍ സിവില്‍ ട്രേഡ് ജൂനിയര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് ആറിന് രാവിലെ 11ന് നടക്കും. യോഗ്യത: സിവില്‍ എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ത്രിവത്സര ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും/എന്‍.ടി.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍: 04962461263, 9446014805.
വയര്‍മാന്‍ പ്രായോഗിക പരീക്ഷ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ പ്രായോഗിക പരീക്ഷ ഓഗസ്റ്റ് 10, 11 തീയതികളില്‍ കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐയില്‍ നടക്കും. ഹാള്‍ടിക്കറ്റ് https://samraksha.ceikerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0495 2950002.
ആധാര്‍ സീഡിങ്: രേഖകള്‍ എത്തിക്കണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പെന്‍ഷന്‍ ലഭിക്കുന്നവരില്‍ ആധാര്‍ സീഡിങ് നടത്താത്ത മത്സ്യത്തൊഴിലാളി, അനുബന്ധതൊഴിലാളി, വിധവപെന്‍ഷണര്‍ എന്നിവര്‍ ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ അതത് ഫിഷറീസ് ഓഫീസുകളില്‍ ആഗസ്റ്റ് 10നകം എത്തിക്കണം. ഫോണ്‍: 0495 2383782.
ജെ.പി.എച്ച്.എന്‍ നിയമനം
സാമൂഹികനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് മായനാട് ഗവ. ആശാഭവനില്‍ (സ്ത്രീ) ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ ജെ.പി.എച്ച്.എന്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് ഏഴിന് രാവിലെ 11ന് നടക്കും. യോഗ്യത: ജെ.പി.എച്ച്.എന്‍ ഡിപ്ലോമ, പ്രവൃത്തി പരിചയം. അപേക്ഷ, ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2358876.
കുറുവങ്ങാട് ഐ.ടി.ഐ.യിൽ സ്പോട്ട് അഡ്മിഷൻ
ഗവ.ഐ.ടി.ഐ (എസ്.സി.ഡി ഡി) കുറുവങ്ങാടിൽ എൻ.സി വി.ടി കോഴ്സുകളായ സർവ്വേയർ (രണ്ടു വർഷം ), പ്ലംബർ (ഒരു വർഷം) ട്രേഡുകളിലെ SC, ST വിഭാഗത്തിലെ ഏതാനും ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം രക്ഷിതാവിനൊപ്പം ഐ.ടി.ഐയിൽ നേരിട്ട് ഹാജരായി സ്പോട്ട് അഡ്മിഷനിൽ നേടാവുന്നതാണ്. പ്രവേശനത്തിന് ഉയർന്ന പ്രായപരിധി ഇല്ല. കൂടുതൽ വിവരങ്ങൾക്ക്. 8086937808, 8089618338, 9496218456 നമ്പറുകളിൽ ബന്ധപ്പെടുക.

ഡി.എല്‍.എഡ് അഭിമുഖം
കോഴിക്കോട് റവന്യൂ ജില്ലയിലെ സ്വാശ്രയ ടി.ടി.ഐകളില്‍ 2026-28 വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്‌സ് പ്രവേശനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് ആറ് (ഹ്യൂമാനിറ്റീസ്, കോമേഴ്‌സ്), ഏഴ് (സയന്‍സ്) തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. കൂടിക്കാഴ്ചക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയും (ഷുവര്‍/ചാന്‍സ്), ഇന്റര്‍വ്യൂ സമയക്രമവും കൂടുതല്‍ വിവരങ്ങളും www.kozhikodedde.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്സ്
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റി നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്സിലേക്ക് ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്. ഫോണ്‍: 9526415698, 8086415698.

ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം
മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ വിവിധ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതിയില്‍ ദിവസവേതനത്തില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് നാലിന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. പരമാവധി 89 ദിവസത്തേക്കാണ് നിയമനം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് (എല്‍.എം.വി), ആധാര്‍ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 2768075

സ്‌പോട്ട് അഡ്മിഷന്‍
ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ എം.എഡ് സീറ്റൊഴിവിലേക്ക് ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 9447476855

സീറ്റൊഴിവ്
വളയം ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എസ്.സി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റില്‍ ഒഴിവുണ്ട്. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0496 2461263, 9446014805, 9497695295.

റീ ടെണ്ടര്‍ ക്ഷണിച്ചു
മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന് കീഴില്‍ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ നീര്‍ത്തടാധിഷ്ടിത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന തുലാത്തുനട നീര്‍ത്തടത്തില്‍ ശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ റീ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്ന് വൈകീട്ട് മൂന്ന് വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ഫോണ്‍: 0495 2370790

സ്‌പോട്ട് അഡ്മിഷന്‍
തിരുവമ്പാടി ഗവ. ഐ.ടി.ഐയില്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസ്സല്‍ രേഖകളുമായി എത്തണം. ഫോണ്‍: 0495 2254070.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം
കോഴിക്കോട്, നാദാപുരം, കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് പത്ത് വര്‍ഷത്തിലധികം ആക്ടീവ് പ്രാക്റ്റീസുള്ള അഭിഭാഷകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 16ന് വൈകീട്ട് അഞ്ചിന് മുമ്പ് കലക്ടറേറ്റില്‍ അപേക്ഷ നല്‍കണം.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ജനന തീയതിയും വിലാസവും തെളിയിക്കുന്ന രേഖകള്‍, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ബാര്‍ പ്രാക്ടീസ് രേഖ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം.

അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ നിയമനം
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ ഉത്തര മേഖലയില്‍ ഉള്‍പ്പെട്ട കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഇ.എസ്.ഐ ആശുപത്രി/ഡിസ്‌പെന്‍സറികളില്‍ അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 14ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ കോഴിക്കോട് മാങ്കാവ് പെട്രോള്‍ പമ്പിന് സമീപം എരഞ്ഞിക്കല്‍ ഭഗവതി ടെമ്പില്‍ റോഡിലെ സായ് ബില്‍ഡിങ്ങിലുള്ള ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. യോഗ്യത: എം.ബി.ബി.എസ്, പെര്‍മനന്റ് ടി.സി.എം.സി രജിസ്‌ട്രേഷന്‍. ജനനതീയതി, യോഗ്യത, പ്രവൃത്തി പരിചയം, സമുദായം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2322339.

ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ട്രാന്‍സിറ്റ് മെയില്‍ ഓഫീസ്-ഉണ്ണികുളം റൂട്ടില്‍ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിന് 1000 പേലോഡില്‍ കുറയാതെ ശേഷിയുള്ള നാലുചക്ര വാഹനങ്ങള്‍ ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് എട്ടിന് മുമ്പ് ലഭിക്കണം. വിലാസം: പോസ്റ്റ് ഓഫീസ് സൂപ്രണ്ട്, വടകര ഡിവിഷന്‍, വടകര -673101. ഫോണ്‍: 0496 2523025.

ടെണ്ടര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് ചേളന്നൂര്‍ സി.ഡി.പി.ഒയുടെ കാര്യാലയത്തിനു കീഴിലെ തലക്കുളത്തൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, ചേളന്നൂര്‍, കക്കോടി പഞ്ചായത്തുകളിലെ 172 അങ്കണവാടികളില്‍ 2026-27ല്‍ കോഴിമുട്ട, പാല്‍ എന്നിവ വിതരണം ചെയ്യാന്‍ സെക്ടര്‍ തലത്തില്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 10ന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചേളന്നൂര്‍ ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും. ഫോണ്‍: 0495 2261560, 9188959866

ഐ.ടി.ഐ സ്‌പോട്ട് അഡ്മിഷന്‍
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍, വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍, ഡ്രൈവര്‍ കം മെക്കാനിക്ക് എന്നീ നോണ്‍മെട്രിക് ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 30 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 04952461898, 9947895238.










