ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്‌തി പ്രകടമാക്കി സഞ്ജു സാംസൺ. മത്സരിക്കേണ്ടത് സഹതാരങ്ങളോട് അല്ലെന്ന് താൻ പണ്ടേ തിരിച്ചറിഞ്ഞു

ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്‌തി പ്രകടമാക്കി സഞ്ജു സാംസൺ. മത്സരിക്കേണ്ടത് സഹതാരങ്ങളോട് അല്ലെന്ന് താൻ പണ്ടേ തിരിച്ചറിഞ്ഞു. എതിർ ടീമിലെ താരങ്ങളോട് ആണ് കളിക്കേണ്ടത്. അനാവശ്യ സമ്മർദ്ദം ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റ് ടീം ഗെയിം ആണ്. താൻ പറഞ്ഞത് സാധാരണകാര്യങ്ങൾ ആണ്. പറയേണ്ടത് പറയണമല്ലോ.

സാമൂഹ്യമാധ്യമങ്ങൾ പലതും പലരീതിയിൽ ആക്കുമല്ലോ. തന്റെ കോൺഫിഡൻസ് കൂടുകയാണുണ്ടായത്. നല്ല മത്സരങ്ങൾ കളിക്കാൻ പറ്റി. നിർണായക മത്സരമാണ് എന്ന് കണ്ട് കളിക്കാനാണ് ഇഷ്ടം. അതാണ് താത്പര്യവും ഊർജവുമെന്നും സഞ്ജു പറഞ്ഞു. ന്യൂസീലൻഡ് പര്യടനം കഴിഞ്ഞ് ലോകകപ്പിന് തൊട്ടുമുൻപാണ് അത് തോന്നിയത്. അതാണ് താൻ പറഞ്ഞത്.

അത് അങ്ങനെ തന്നെ കൊണ്ടുപോകാനാണ് താത്പര്യം. സമ്മർദത്തോടെ കളിക്കാനല്ല, ആസ്വദിച്ച് കളിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. തന്നെ ആരും ഗൈഡ് ചെയ്യേണ്ടതില്ല എന്ന് പറഞ്ഞത് ഈ ഉദ്ദേശത്തോടെയാണെന്നും സഞ്ജു വ്യക്തമാക്കി. താൻ പറഞ്ഞത് സാധാരണ കാര്യങ്ങൾ മാത്രമാണെന്നും ക്രിക്കറ്റിൽ കയറ്റിറക്കങ്ങൾ സ്വാഭാവികമാണെന്നും സഞ്ജു പറഞ്ഞു.

അനാവശ്യ സമ്മർദങ്ങളൊന്നും ആഗ്രഹിക്കുന്നില്ല.ഞാൻ സാധാരണ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. മുഴുവൻ അഭിമുഖവും കണ്ടാൽ അത് മനസ്സിലാവും. പറയേണ്ടത് പറയാം. ഇപ്പോഴത്തെ കാലത്ത് ആൾക്കാർക്ക് അത് ഏത് രീതിയിൽ വേണമെങ്കിലും മാറ്റിയെടുക്കാമല്ലോ. അതൊക്കെ ഇപ്പോൾ സാധാരണമാണെന്നും സഞ്ജു വ്യക്തമാക്കി.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!