മാധ്യമ ജാഗ്രത ജനാധിപത്യത്തിന്റെ നിലനില്പിന് അനിവാര്യം: ഫാത്തിമ തഹിലിയ എം എൽ എ

പേരാമ്പ്ര: മാധ്യമ പ്രവര്‍ത്തകരും മാധ്യമ ജാഗ്രതയും ജനാധിപത്യ സമൂഹത്തിന്റെ നിലനില്പിന് അനിവാര്യമാണെന്ന് അഡ്വ. ഫാത്തിമ തഹിലിയ എം. എല്‍. എ. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമ പദ്ധതികളും സുരക്ഷ ആനുകൂല്യങ്ങളും ഉറപ്പു വരുത്താന്‍ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ ( ഐ. ആര്‍. എം. യു ) മേഖലാ കണ്‍വെന്‍ഷന്‍ പേരാമ്പ്ര ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തഹിലിയ. ഐ.ആര്‍.എം.യു ഐ ഡി കാര്‍ഡ് വിതരണവും അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അപകട ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും ഫാത്തിമ തഹിലിയ എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് എന്നിവര്‍ മുഖ്യാതിഥികളായി.
ജില്ലാ ജനറല്‍ സെക്രട്ടറി പി. കെ. പ്രിയേഷ് കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പേരാമ്പ്ര പ്രസ് ക്ലബ് പ്രസിഡന്റ് എ. പി. വിധു, ജില്ലാ ട്രഷറര്‍
കെ. ടി. കെ. റഷീദ്, സംസ്ഥാന കമ്മിറ്റിയംഗം ദേവരാജ് കന്നാട്ടി, ജില്ലാ സെക്രട്ടറി എ. പി. സതീഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ രഘുനാഥ് പുറ്റാട്, ധ്രുവന്‍ നായര്‍, സി. കെ. ബാലകൃഷ്ണന്‍, ശ്രീജീഷ് ചെമ്മരന്‍, യു. കെ. ഷിജു, ഇബ്രാഹിം കല്‍പ്പത്തൂര്‍, സുരേഷ് നൊച്ചാട്, എസ്. പി. അംജത് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
ദേവരാജ് കന്നാട്ടി (പ്രസിഡന്റ്), എം. കെ. കുഞ്ഞി മുഹമ്മദ്, ഇബ്രാഹിം കല്‍പ്പത്തൂര്‍ ( വൈസ് പ്രസിഡന്റ് ), സുരേഷ് നൊച്ചാട് (സെക്രട്ടറി), മഹേഷ് കുമാര്‍, എന്‍. പി. സുബിത (ജോ. സെക്രട്ടറിമാര്‍ ), യു. കെ. ഷിജു (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.










