മഞ്ഞപ്പിത്തം സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി ആരോഗ്യ വകുപ്പ്

മേപ്പയ്യൂര്‍: മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മേപ്പയൂര്‍ ടൗണ്‍, നെല്ല്യാടി റോഡ്, മേപ്പയൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍, ചാവട്ട് എന്നിവടങ്ങളിലെ ഹോട്ടല്‍, ടീ സ്റ്റാള്‍, കാറ്ററിംഗ് സെന്റര്‍, കള്ള് ഷാപ്പ്, സ്റ്റേഷനറി, സ്‌കൂള്‍ കാന്റീന്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലം തുടങ്ങി -14 – ഓളം സ്ഥാപനങ്ങളില്‍ ശുചിത്വ പരിശോധന നടത്തി. കാറ്ററിംഗ് സെന്ററില്‍ വൃത്തി ഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കി.
കുടിവെള്ളപരിശോധന നടത്താത്ത സ്ഥാപനങ്ങള്‍ ഉടന്‍ ശാസ്ത്രീയ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. കേന്ദ്ര പുകയില നിയന്ത്രണ നിയമം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് നിയമനുസൃത പിഴ ഈടാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണവും, വിതരണവും, വില്പനയും നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പരിശോധനക്ക് മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. എം. ഗിരീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാരായ സുലൈഖ. M P, പി. നീതു എന്നിവര്‍ നേതൃത്വം നല്‍കി.

 

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!