കൊയിലാണ്ടി പെരുവട്ടൂരില്‍ അടച്ചിട്ട വീട്ടില്‍ വാതില്‍ കുത്തി തുറന്ന് മോഷണം

കൊയിലാണ്ടി: പെരുവട്ടൂരില്‍ അടച്ചിട്ട വീട്ടില്‍ വാതില്‍ കുത്തി തുറന്ന് മോഷണം. മുത്താമ്പി റോഡില്‍ ഹോമിയോ ആശുപത്രിക്ക് സമീപം ശിവദം ഹൗസില്‍ പാലക്കീഴില്‍ ഗിരീഷ് ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുന്‍വശത്തെ വാതില്‍ ആയുധം ഉപയോഗിച്ച് കുത്തി തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. ഒരു സ്വര്‍ണ്ണ ചെയിന്‍, ഒരു ഡയമണ്ട് കമ്മലും, രൂപയുമാണ് മോഷണം പോയത്.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസമായി ബന്ധു വീട്ടിലായിരുന്ന ഗിരീഷും കുടുംബവും ഇന്നലെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

സിസിടിവി യില്‍ രണ്ടംഗ മോഷണസംഘമാണ് മോഷണം നടത്തിയത് എന്ന് വ്യക്തമാണ്. പുലര്‍ച്ചെ 2.20ന് അകത്ത് കയറിയ മോഷ്ടാക്കള്‍ 3.19ന് പുറത്തേക്ക് പോകുന്ന ദൃശ്യവും വ്യക്തമാണ്. താഴത്തെ രണ്ട് ബെഡ് റൂമുകളിലും മുകളിലത്തെ റൂമുകളിലും അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഫിംഗര്‍ പ്രിന്റ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!