യുവാവിന്റെ ജീവന്‍ രക്ഷിച്ച ആരോണിന് അഭിനന്ദന പ്രവാഹം

കൊയിലാണ്ടി: ചേമഞ്ചേരി തറയില്‍ കുളത്തില്‍ മുങ്ങിത്താഴ്ന്ന അല്‍വിനെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ തിരുവങ്ങൂര്‍ യു പി സ്‌കൂള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആരോണിനെ തിരുവങ്ങൂര്‍ യു പി സ്‌കൂള്‍ അനുമോദിച്ചു.

ചടങ്ങ് കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി. എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ എ. ആര്‍ ഷമീര്‍, സി കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ. സുരേഷ് ബാബു, വി കെ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ ദിവസമാണ് ചേമഞ്ചേരി തറയില്‍ കുളത്തില്‍ അപകടത്തില്‍പ്പെട്ട ആല്‍വിനെ ആരോണ്‍ രക്ഷപ്പെടുത്തിയത്. ആല്‍വിന്റെ അമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തി ആരോണ്‍ കുളത്തിലേക്ക് എടുത്ത് ചാടി ആല്‍ബിന്റെ മുടിക്ക് പിടിച്ച് കരയില്‍ എത്തിക്കുകയായിരുന്നു.കിളിയാടത്ത് പൊയില്‍ മണിലാലിന്റെയും ആഷ്നയുടെയും മകനാണ് ആരോണ്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!