കുളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ വിദ്യാർഥിയുടെ സമയോചിതമായ ഇടപെടൽ രക്ഷപ്പെടുത്തി

കൊയിലാണ്ടി: ചേമഞ്ചേരിയിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന യുവാവിനെ ആറാം ക്ലാസ് വിദ്യാർഥിയുടെ സമയോചിതമായ ഇടപെടൽ രക്ഷപ്പെടുത്തി. കിഴക്കെ വളപ്പിൽ ആൽവിനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ അമ്മ ജിഷയോടൊപ്പം കുളത്തിൽ ഇറങ്ങിയ ആൽവിൻ മുങ്ങിത്താഴുകയായിരുന്നു.

ജിഷയുടെ നിലവിളി കേട്ട് സമീപത്ത് താമസിക്കുന്ന തിരുവങ്ങൂർ യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ കിളിയാടത്ത് പൊയിൽ ആരോൺ ഓടിയെത്തി.

തുടർന്ന് കുളത്തിലേക്ക് എടുത്തുചാടിയ ആരോൺ ആൽവിന്റെ മുടിയിൽ പിടിച്ച് കരയിലേക്ക് എത്തിക്കുകയായിരുന്നു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്.

കിളിയാടത്ത് പൊയിൽ മണിലാലിൻ്റെയും ആഷ്നയുടെയും മകനാണ് ആരോൺ. വിദ്യാർഥിയുടെ ധീരതയ്ക്കും സമയോചിതമായ ഇടപെടലിനും നാട്ടുകാർ അഭിനന്ദനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!