സൗജന്യമെഡിക്കൽ ക്യാമ്പും ഉന്നതവിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: ഒപ്പം റസിഡൻസ് അസോസിയേഷൻ കാളിയത്ത് മുക്കും തണൽ വടകരയും സംയുക്തമായി വൃക്ക രോഗനിർണയ ക്യാമ്പും, SSLC ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് എ. സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 15-ാം വാർഡ് മെമ്പർ സജിത എളമ്പിലാട്ട് അധ്യക്ഷത വഹിച്ചു. വിനോദ് മാസ്റ്റർ അരയണ്ണൂർ സ്വാഗതം ആശംസിച്ചു. പാർവ്വണ, റിയ നിലീന, ശിവന്യ, നൈഹാരിക, ദിയ എന്നീ SSLC ഉന്നതവിജയികളെ അനുമോദിച്ചു.

ആന പൊയിൽ ഗംഗാധരൻ, പി. കെ. രാജേഷ്,  ശ്രീകുമാർ കൂനട്ടാട്ട്, മനോജ് മാസ്റ്റർ അരയണ്ണൂർ, ഉമ്മർകുട്ടി കീഴട്ടാട്ട്, അമ്മത് എടച്ചേരി, ലത്തീഫ് തണൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പി. ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!