അഡ്വ. കെ. പി. ദേവദാസിൻ്റെ ഓർമ്മദിനം ആചരിച്ചു

കൊയിലാണ്ടി:  കൊയിലാണ്ടി നിയോജ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷനും , സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും ഇൻ്റസ്ടിയൽ ട്രൈബ്യൂണൽ ജഡ്‌ജു ( റിട്ട.) അഡ്വ. കെ. പി. ദേവദാസിൻ്റെ ഓർമ്മദിനം ആചരിച്ചു. കൊല്ലം മേഖലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പുഷ്പാർച്ചനയും, അനുസമരണ സമ്മേളനവും കെ. പി. സി. സി. മെമ്പർ പി. രത്നവല്ലി ടീച്ചർ ഉദ്‌ഘാടനം ചെയ്തു.

ഡി സി സി ജന. സെക്രട്ടറി വി. വി. സുധാകരൻ അദ്ധ്യക്ഷം വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് ശ്രീജാറാണി, എൻ. വി. വത്സൻ, നടേരി ഭാസ്കരൻ, എം. കെ. അൻസാർ, പി. കെ. പുരുഷോത്തമൻ, എം. കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ. വി. റീന, രാധാകൃഷ്ണൻ കണിയാംകണ്ടി, സി. കെ. ശശീന്ദ്രൻ, എം. വി. സുരേഷ്, എ. കെ. ഉണ്ണികൃഷ്ണൻ, കെ. വി. ബാബുരാജ്, പി. വി. സന്തോഷ് കുമാർ, എം. ഗംഗാധരൻ, പി. കെ. വിനു, എ. സേതുമാധവൻ, സി. ഭാഗ്യചന്ദ്രൻ എന്നിവർ നേതൃത്വം നല്‍കി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!