കീഴരിയൂരില്‍ ആരോഗ്യവകുപ്പിന്റെ ശുചിത്വ പരിശോധന; 5000 രൂപ പിഴ ഈടാക്കി

കീഴരിയൂര്‍: ‘ഹെല്‍ത്തി കേരള’ ക്യാമ്പയിന്റെ ഭാഗമായി കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഭക്ഷണശാലകളിലും സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ട്, ശുചിമുറി, മാലിന്യ സംസ്‌കരണം, പുകവലി നിരോധന ബോര്‍ഡുകള്‍ എന്നിവയാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
അലക്ഷ്യമായി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞതിന് പഞ്ചായത്ത് രാജ് നിയമപ്രകാരം 5000 രൂപ പിഴ ഈടാക്കി.

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ 2023-ലെ പൊതുജനാരോഗ്യ നിയമപ്രകാരം കര്‍ശന നടപടിയെടുക്കുമെന്ന് കീഴരിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എം. രാജലക്ഷ്മി അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ പി. കെ. ഷാജഹാന്‍, പി. എം. ശ്രീഷ്ണ, എം. കെ. നിധിന, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. കെ. അനൂന എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!