സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍ ജില്ലാ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ജൂണ്‍ 29, 30 

കോഴിക്കോട്: സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള ജില്ലാ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് 29 – 6 – 2026 ന് രാവിലെ 7 മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

01 – 01 2013 നും 31 – 12 – 2014 നും മദ്ധ്യേ ജനിച്ച കളിക്കാര്‍ക്ക് പ്രസ്തുത ട്രയല്‍സില്‍ പങ്കെടുക്കാവുന്നതാണ്. താല്പര്യം ഉള്ള കളിക്കാര്‍ 28 – 06 2026 മുമ്പായി രജിസ്‌ട്രേഷന്‍ നമ്പര്‍ ആയ പി എല്‍ നമ്പര്‍ സഹിതം കെ ഡി എഫ് എ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി കെ. ഷാജേഷ് കുമാര്‍ അറിയിച്ചു.

സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കോഴിക്കോട് ജില്ലാ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് 30 – 6 – 2026 ന് രാവിലെ 7 മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. 01 – 01 – 2011 നും 31 – 12 – 2012 നും മദ്ധ്യേ ജനിച്ച കളിക്കാര്‍ക്ക് പ്രസ്തുത ടയല്‍സില്‍ പങ്കെടുക്കാവുന്നതാണ്.

താല്പര്യമുള്ള കളിക്കാര്‍ 29 – 6 – 2026 ന് മുമ്പായി രജിസ്‌ട്രേഷന്‍ നമ്പര്‍ ആയ പി എല്‍ നമ്പര്‍ സഹിതം കെ ഡി എഫ് എ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ph. 0495 2723335

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!