റേഷന്‍ സ്റ്റോക്ക് എടുക്കല്‍ നിര്‍ത്തി വ്യാപാരികള്‍

കൊയിലാണ്ടി: കരുവണ്ണൂര്‍ എന്‍ എഫ് എസ് എ ഗോഡൗണില്‍ നിന്ന് റേഷന്‍ കടകളിലെ ത്തിക്കുന്ന അരി കൃത്യമായി തൂക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ സാധനങ്ങള്‍ സ്റ്റോക്ക് എടുക്കില്ലെന്ന് ഓള്‍ കേരള റീറ്റെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

കൊയിലാണ്ടി താലൂക്കിലെ വിവിധ റേഷന്‍ കടകളിലേക്ക് കരിവണ്ണൂര്‍ എന്‍എഫ് എസ്എ ഗോഡൗണില്‍ നിന്നാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിനായി ലഭിക്കുന്നത്. അവിടെനിന്ന് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ കടകളില്‍ എത്തിച്ച തൂക്കം റേഷന്‍ വ്യാപാരികളെ ബോധ്യപ്പെടുന്നില്ലെന്ന് പരാതി നേരത്തെ തന്നെ വ്യാപാരികള്‍ ഉന്നയിച്ചതാണ്. തൂക്കത്തില്‍ വലിയ വ്യത്യാസം അനുഭവപ്പെടുമ്പോള്‍ വലിയ നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാകുന്നത് . ഭക്ഷ്യധാന്യങ്ങള്‍ വിതരണ സ്ഥലമായ റേഷന്‍ കടകളില്‍ നിന്ന് മാത്രമേ സീല്‍ പൊട്ടിക്കാന്‍ പാടുള്ളൂ എന്ന നിയമവും കാറ്റില്‍ പറത്തുകയാണ്. റേഷന്‍ കടകളില്‍ ഉപയോഗിക്കുന്ന ഈ പോസ്റ്റ് മെഷീനില്‍ ഉപയോഗിക്കുന്ന പേപ്പര്‍ റോള്‍ കൃത്യമായി ലഭിക്കാത്ത പ്രശ്‌നവും ഉണ്ട്.

പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി തീപ്പവിത്രന്‍ താലൂക്ക് പ്രസിഡണ്ട് പുതുക്കോട്ട രവീന്ദ്രന്‍ കെ കെ പരീത് ബിപി നാരായണന്‍ ശശിധരന്‍ മങ്കര വി എം ബഷീര്‍ എന്നിവര്‍ പങ്കെടുത്തു

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!