കോംഗോയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍

ഫിഫ ലോകകപ്പ് നോക്കൌട്ടില്‍ കോംഗോയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇംഗ്ലണ്ടിന്റെ ജയം. കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ടിനെതിരെ കോംഗോ ലീഡ് നേടി. ബ്രയാന്‍ സിപ്പെംഗയായിരുന്നു സകോറര്‍. കിപ്പെംഗയുടെ ആദ്യ ലോകകപ്പ് ഗോളാണിത്. 75ാം മിനിറ്റ് വരെ ഇംഗ്ലണ്ടിന് തിരിച്ചടിക്കാനായില്ല. 75ാം മിനിറ്റില്‍ ക്യാപിറ്റന്‍ ഹൈരി കെയ്ന്‍ ഗോള്‍ മടക്കി. 86 ാം മിനിറ്റില്‍ ഹാരി കെയ്നിന്റെ രണ്ടാം ഗോള്‍ പിറന്നു. ഈ ലോകകപ്പില്‍ അഞ്ച് ഗോളാണ് കെയ്ന്‍ നേടിയത്. അതായത്, 75 മിനിറ്റ് വരെ കോംഗോയുടെ കയ്യിലിരുന്ന മത്സരം തിരികെപ്പിടിക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടി വന്നത് 10 മിനിറ്റ്.

ടീം എപ്പോഴൊക്കെ താഴോട്ട് പോകുന്നോ അപ്പോഴൊക്കെ കൈപിടിച്ചുയര്‍ത്തേണ്ടത് നായകന്റെ കടമയാണ്. ഒരിക്കല്‍ കൂടി ഇംഗ്ലീഷ് നായകന്‍ ഇത് തെളിയിച്ചു. 1966ലാണ് ഇംഗ്ലണ്ട് ആകെ ലോകകപ്പ് നേടിയിട്ടുള്ളത്. 60 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശക്തമായ ടീമുമായി കളത്തിലേക്ക് എത്തിയത്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!