കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് വ്യാപാരി കുടുംബ സംഗമവും വാര്‍ഷിക ജനറല്‍ബോഡിയോഗവും

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് വ്യാപാരി കുടുംബ സംഗമവും വാര്‍ഷിക ജനറല്‍ബോഡിയോഗവും ഇ എം എസ് ടൗണ്‍ ഹാളില്‍ സംസ്ഥാന പ്രസിഡണ്ട് എസ് എസ് മനോജ് ഉദ്ഘാടനം നിര്‍വഹിച്ചു.
തുടര്‍ന്ന് കൊയിലാണ്ടിയിലെ വ്യാപാരികളുടെ മക്കളില്‍ എസ്എസ്എല്‍സി പ്ലസ് ടു വിഎച്ച്എസ്ഇ പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണവും മുതിര്‍ന്ന വ്യാപാരികളെ ആദരിക്കല്‍
ദീര്‍ഘകാലം വ്യാപാരികളുടെ സ്ഥാപനത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ ആദരിക്കലും ചുമട്ടു തൊഴിലാളികളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള ധനസഹായവിതരണവും കിടപ്പുരോഗികളായ വ്യാപാരികള്‍ക്ക് ധനസഹായവിതരണവും പാലിയേറ്റീവ് കെയര്‍ രോഗികളായ 10 പേര്‍ക്ക് സഹായവിതരണവും നടന്നു.
കെ പി ശ്രീധരന്‍ എം ശശീന്ദ്രന്‍ എന്‍ ഷറഫുദ്ദീന്‍ നഗരസഭ കൗണ്‍സിലര്‍ കെഎം ഷമീം നിഷ ആനന്ദ് സി കെ ജയദേവന്‍ നെസ്റ്റ് പാലിയേറ്റീവ് കെയര്‍ ട്രഷറര്‍ ടി പി ബഷീര്‍ എം നാസര്‍, കെ എം നാസറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു









