കൊയിലാണ്ടിയിൽ നാല് ഫൂട്ട് ഓവർ ബ്രിഡ്ജുകൾക്ക് അനുമതി;ഷാഫി പറമ്പിൽ എം. പി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നാല് ഫൂട്ട് ഓവർ ബ്രിഡ്ജുകൾക്ക് അനുമതി ലഭിച്ചതായി ഷാഫി പറമ്പിൽ എം. പി. ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി വെങ്ങളം -അഴിയൂർ റീച്ചിൽ കൊയിലാണ്ടി മേഖലയിൽ നാല് ഫുട്ട് ഓവർ ബ്രിഡ്ജുകൾക്ക് അനുമതി ലഭിച്ചതായി ഷാഫി പറമ്പിൽ എം.പി.യുടെ ഓഫീസ് അറിയിച്ചു.
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കൊല്ലം എസ് എ ൻ ഡി പി കോളേജ്, ചെങ്ങോട്ട് കാവ് പഞ്ചായത്തിലെ മേലൂർ ശിവക്ഷേത്രം, ചേമഞ്ചേരി റെയിൽവെ സ്റ്റേഷൻ, ചെങ്ങോട്ട് കാവ് മുജാഹിദ് പള്ളി എന്നിവിടങ്ങളിലാണ് പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾക്ക് അനുമതി ലഭിച്ചത്. ഇതിൽ മേലൂരിലെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിൽ കൂടുതൽ ഭാഗങ്ങളിൽ ഫുട്ട് ഓവർ ബ്രിഡ്ജ് പരിഗണനയിലുണ്ടെന്ന് ഷാഫി പറമ്പിൽ എം.പി.യുടെ ഓഫീസ് അറിയിച്ചു.









