സംസ്ഥാന സ്‌കൂള്‍ മേളയിലെ ട്രാക്കിലെ മിന്നല്‍താരം ദേവനന്ദയുടെ വീടിന്റെ കട്ടിള വെപ്പ് കര്‍മ്മം നടന്നു

പേരാമ്പ്ര: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 100, 200 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടിയ
നാടിന്റെ അഭിമാനമായി മാറിയ ദേവനന്ദക്ക് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ കട്ടിള വെപ്പ് കര്‍മ്മം സ്നേഹനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.

ട്രാക്കില്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിയ്ക്കുമ്പോഴും സ്വന്തമായൊരു സുരക്ഷിത ഭവനം എന്ന ദേവനന്ദയുടെയും കുടുംബത്തിന്റെയും സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നത്. ജില്ലാ സെക്രട്ടറി എം സതീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരക്കല്‍ കട്ടിളവെപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സി. ബാബുരാജ്, വാര്‍ഡ് അംഗം സി. കെ.  സുജിത്ത്, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ. കെ. യൂസഫ്, ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, കോട്ടിലോട്ട് ശ്രീധരന്‍, റേഞ്ചര്‍ കമ്മീഷണര്‍ ഡോ. ആബിദ പുതുശ്ശേരി, ശാരദ പട്ടേരിക്കണ്ടി, അച്യുതന്‍ കല്ലിടുക്കില്‍, സുരേഷ് ക്ലാരിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിസ്ട്രിക്ട് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ നന്ദിയും പറഞ്ഞു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!