കോടതി ജീവനക്കാരുടെ കൂട്ടായ്മയുടെ ഭാഗമായി ‘ബെഞ്ച് ബ്രൈക്ക്’ എന്ന പേരില്‍ കുടുംബസംഗമം നടത്തി

കൊയിലാണ്ടി: കോടതി ജീവനക്കാരുടെ കൂട്ടായ്മയുടെ ഭാഗമായി ‘ബെഞ്ച് ബ്രൈക്ക്’ എന്ന പേരില്‍ കുടുംബസംഗമം നടത്തി. ടൗണ്‍ ഹാളില്‍ ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജ് വി.എസ്. ബിന്ദുകുമാരി
ഉദ്ഘാടനം ചെയ്തു. എം. മനോജ് അധ്യക്ഷനായി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി.എസ്. വിശാഖ് മുഖ്യാഥിതിയായി പങ്കെടുത്തു.
ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ. കാര്‍ത്തിക, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി വി.പി. വിനോദ്, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ജെതിന്‍, കെ.കെ. നാരായണന്‍, എന്‍. അമൃത, കെ.എം. ദിലീപ്, ടി. സുനില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി









