പൊയില്‍ക്കാവില്‍ മധ്യവയസ്‌ക കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് കുട്ടിക്കൃഷ്ണനുവേണ്ടി തിരച്ചില്‍ ശക്തമാക്കി

കൊയിലാണ്ടി: പൊയില്‍ക്കാവില്‍ മധ്യവയസ്‌ക കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് കുട്ടിക്കൃഷ്ണനുവേണ്ടി തിരച്ചില്‍ ശക്തമാക്കിയായി കോഴിക്കോട് റൂറല്‍ എസ് . പി. മൃതദേഹത്തിന് സമീപത്തുളള രക്തം കട്ടപ്പിടിച്ചിട്ടുണ്ട്, അതിനാല്‍ പുലര്‍ച്ചെയാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്.
പൊയില്‍ക്കാവ് പറക്കല്‍ താഴെ സുധയാണ് കൊല്ലപ്പെട്ടത്. കഴുത്തിന് വെട്ടേറ്റ നിലയിലാണ് മൃതദേഹം. സുധയും കുട്ടിക്കൃഷ്ണനും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്നാണ് സമീപവാസികള്‍ പറഞ്ഞതെന്ന് റൂറല്‍ എസ്. പി മെറിന്‍ ജോസഫ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കൊലപാതകത്തില്‍ കലാശിച്ചതാണെന്നും സംശയിക്കുന്നു. സുധയുടെ കയ്യില്‍ മുറുകെ പിടിച്ച നിലയില്‍ സ്‌ക്രൂഡ്രൈവറും കണ്ടെത്തിയിട്ടുണ്ട്. പോലീസ് കുട്ടിക്കൃഷ്ണനായി വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിവരുന്നു.









