‘സ്മാര്‍ട്ട് കൊയിലാണ്ടി’ പദ്ധതിയുടെ ശുചിത്വ അംബാസിഡറായി ഗായകന്‍ കൊല്ലം ഷാഫി

കൊയിലാണ്ടി: മൂന്ന് വര്‍ഷം കൊണ്ട് കൊയിലാണ്ടിയെ കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പിലാക്കുന്ന സമഗ്ര ശുചിത്വ മാലിന്യ പരിപാലന കര്‍മ്മ പദ്ധതിയാണ് ‘സ്മാര്‍ട്ട് കൊയിലാണ്ടി’. ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രശസ്ത ഗായകന്‍ കൊല്ലം ഷാഫിയെ പദ്ധതിയുടെ ശുചിത്വ അംബാസിഡറായി നഗരസഭ തീരുമാനിച്ചു.
പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കൊല്ലം ഷാഫിയുടെ സാന്നിധ്യം സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ യു. കെ. ചന്ദ്രന്‍ വ്യക്തമാക്കി.
പദ്ധതിയുടെ ഉദ്ഘാടനം നാളെ (നവംബര്‍ 12) കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ് നിര്‍വഹിക്കും.












