വി ട്രസ്റ്റ് കണ്ണാശുപത്രികളിൽ മാധ്യമ പ്രവർത്തകർക്ക് ചികിത്സാ ആനുകൂല്യം

കോഴിക്കോട് : വിട്രസ്റ്റ് കണ്ണാശുപത്രിയുടെ എല്ലാ ബ്രാഞ്ചുകളിലും ഐ.ആർ.എം.യു അംഗങ്ങളായ മാധ്യമ പ്രവർത്തകർക്ക് 10% മുതൽ 50% വരെ ചികിത്‌സാ നിരക്ക് ആനുകൂല്യം. ഓപ്പറേഷൻ ഉൾപ്പടെയുള്ള ചികിത്സക്കും ലാബ് പരിശോധനകൾക്കും 20% വരെയും പരിശോധനക്ക് 50% വുമാണ് ഇളവ് നൽകുക.കോഴിക്കോട് വി ട്രസ്റ്റ് കോർപ്പറേറ്റ് ഓഫീസിൽ ഐ.ആർ.എം.യു നേതാക്കളും വിട്രസ്റ്റ് അധികാരികളും എം.ഒ.യു ഒപ്പുവെച്ചു.

വി ട്രസ്റ്റ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഒഫിസർ അനസ് അലയാട്ട്, ഗ്രൂപ്പ് ജനറൽ മാനേജർ വിഷ്ണു പ്രസാദ്, മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് മുഹമ്മദ് സാലിഹ്, ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (ഐ.ആർ.എം.യു) ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ, സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ, ട്രഷറർ കെ.ടി.കെ. റഷീദ്, വൈസ് പ്രസിഡന്റ് ദേവരാജ് കന്നാട്ടി, ജോയിന്റ് സെക്രടറി സതീഷ് കൂട്ടാലിട എന്നിവർ പങ്കെടുത്തു.

ജില്ലയിലെ ഇരുന്നൂറിൽ പരംവരുന്ന  മാധ്യമ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഈ പദ്ധതിയുടെ അനുകൂല്യം ലാദ്യമാവും മലബാറിലെ പ്രമുഖനേത്രചികിത്സ ഗ്രൂപ്പായ വി ട്രസ്റ്റ്‌ കണ്ണശുപത്രിയുടെ കൊയിലാണ്ടി, വടകര, ബാലുശ്ശേരി, താമരശ്ശേരി, നാദാപുരം ബ്രാഞ്ചുകളിലും പുതുതായി ആരംഭിക്കുന്ന ബ്രാഞ്ചുകളിലും ഈ ചികിത്സ ആനുകൂല്യം ലഭ്യമാവും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!