ഓട്ടോ ടാക്‌സിചാര്‍ജ് വര്‍ദ്ധിപ്പിക്കണം ;ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു

കൊയിലാണ്ടി: ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു കൊയിലാണ്ടി ഏരിയ സമ്മേളനം തിരുവങ്ങൂര്‍ മാട്ടുമ്മല്‍ നിസാര്‍, രാജന്‍ രേവതി നഗറില്‍ വെച്ചു നടന്നു. യൂണിയന്‍
കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. കെ. മമ്മു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി. അശ്വനിദേവ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ. സോമശേഖരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി. കെ. പ്രസാദ് സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി. സത്യന്‍, സെക്രട്ടറി എ. സോമശേഖരന്‍. ട്രഷറര്‍ എ. കെ. ശിവദാസന്‍, വൈസ് പ്രസിഡന്റ് പി. കെ. രാജു, ശോഭ. ജോയിന്റ് സെക്രട്ടറി എ. കെ. ഹമീദ്, സജിത്ത് എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗം സുരേഷ് പുഴക്കല്‍,പി. ബിജു, കെ. കെ. രാധാകൃഷ്ണന്‍  എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി. പി. നാസര്‍ നന്ദി പറഞ്ഞു.

 

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!