അഘോര ശിവക്ഷേത്രത്തിൽ പൂജാപുഷ്പോദ്യാനത്തിന് തുടക്കം

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലബാർ ദേവസ്വം ബോർഡിന്റെ ദേവാരണ്യം പദ്ധതിയുമായി ബന്ധപ്പെട്ട് പന്തലായനി  അഘോര ശിവക്ഷേത്രത്തിൽ പൂജാപുഷ്പോ ദ്യാനത്തിന് മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ  ഗിരീഷ് കുമാർ കമ്മിറ്റി അംഗങ്ങൾക്ക് തൈകൾ നൽകിക്കൊണ്ട് തുടക്കം കുറിച്ചു .

ക്ഷേത്രഹാളിൽ നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റി വൈസ് പ്രസിഡന്റ് ഗിരിധരൻകോയാരി സ്വാഗതം പറഞ്ഞു , ട്രസ്റ്റി ബോർഡ് ചെയർമാൻ മോഹൻ പുതിയപുരയിൽ അധ്യക്ഷതവഹിച്ചു. മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ഗിരീഷ് കുമാറിൽ നിന്ന് ഉദ്യാനത്തിലേക്കു വേണ്ട തൈകൾ കമ്മിറ്റി അംഗങ്ങൾ ഏറ്റുവാങ്ങി .

ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തിയും ഉദ്യാനത്തിനു വേണ്ടി ഒരുക്കിയ സ്ഥലവും അസിസ്റ്റന്റ് കമ്മീഷണർ സന്ദർശിക്കുകയുംകമ്മിറ്റി അംഗങ്ങളെ അഭിനന്ദിക്കുകയുംചെയ്തു. തുടർന്ന് ഉദ്യാനത്തിനു വേണ്ടി ഒരുക്കിയ സ്ഥലങ്ങളിൽ കമ്മിറ്റി അംഗങ്ങൾ തൈകൾ നട്ടു . ചടങ്ങുകൾക്ക് പ്രേമൻ കീഴ്ക്കോട്, മുരളി സ്വാമി, AKഗീത ടീച്ചർ, ലത രാധാകൃഷ്ണർ , പ്രവീൺ കുമാർഎന്നിവർ നേതൃത്വം നൽകി ആഘോഷ കമ്മിറ്റി സെക്രട്ടറി ദീപ മധു ചടങ്ങിനു നന്ദി രേഖപ്പെടുത്തി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!