പൊതുവിപണിയിൽ പരിശോധന; 14 കടകൾക്ക് നോട്ടീസ്

കൊയിലാണ്ടി: സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ പന്തിരിക്കര, പേരാമ്പ്ര പ്രദേശങ്ങളിൽ പൊതുവിപണി പരിശോധന നടത്തി.

പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ 14 കടകൾക്ക് നോട്ടീസ് നൽകി.

ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നതായും അളവ് തൂക്കവുമായി ബന്ധപ്പെട്ടും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ആകെ 18 കടകളിലാണ് പരിശോധന നടത്തിയത്.

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ സജിത എസ്.കെ., റേഷനിങ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ എം.എസ്., ബീന കെ., എ.കെ. സിദ്ദിഖ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ഷിജ അടിയോടി, അനിൽ പ്രസാദ്, പ്രണീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!